അംബാല: മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ചിന് നേരെ പൊലീസിന്റെ ഗ്രനേഡ് പ്രയോഗം. ഹരിയാനയിലെ അംബാലയിലാണ് കർഷകർക്ക് നേരായ പൊലീസ് അതിക്രമം. മാർച്ച് രാജ്യതലസ്ഥാനത്ത് പ്രവേശിക്കാതിരിക്കാൻ ഡൽഹിയുടെ അതിർത്തികൾ അടച്ചു. കർഷകരെ നേരിടാൻ ബി.എസ്.എഫിനെയും കേന്ദ്രം രംഗത്തിറക്കി

പ്രകോപിതരായ കര്‍ഷകര്‍ പോലീസ് പാലത്തില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവ് പ്രകാരമാണ് പഞ്ചാബുമായുളള അതിര്‍ത്തി ഹരിയാന അടച്ചിട്ടത്. ബാരിക്കേഡുകള്‍, ജലപീരങ്കികള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും കര്‍ഷക റാലി തടയുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്. കര്‍ഷക റാലിയുടെ പശ്ചാത്തലത്തില്‍ ഹരിയാണ രണ്ടുദിവസത്തേക്ക് പഞ്ചാബിലേക്കുളള ബസ് സര്‍വീസും നിര്‍ത്തിവെച്ചു. നൈ​നി​റ്റാ​ള്‍-​ഡ​ല്‍​ഹി റോ​ഡി​ല്‍ എ​ത്തി​യ ക​ര്‍​ഷ​ക​ര്‍​ക്കു നേ​രെ​യും പ​ഞ്ചാ​ബി​ല്‍ നി​ന്നെ​ത്തി​യ ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ​യും അം​ബാ​ല​യി​ല്‍ വ​ച്ച് പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

അതിനിടെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​രെ ത​ട​യു​ന്ന ന​ട​പ​ടി തെ​റ്റാ​ണെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ പറഞ്ഞു. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​രെ ത​ട​യു​ന്ന​ത് വ​ലി​യ തെ​റ്റാ​ണെ​ന്ന് കേ​ജ്‍രി​വാ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. “കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ അ​വ​ത​രി​പ്പി​ച്ച മൂ​ന്ന് ബി​ല്ലു​ക​ളും ക​ര്‍​ഷ​ക വി​രു​ദ്ധ​മാ​ണ്. അ​വ പി​ന്‍​വ​ലി​ക്കു​ന്ന​തി​ന് പ​ക​രം സ​മാ​ധാ​ന​മാ​യി സ​മ​രം ന​ട​ത്തു​ന്ന​തി​ല്‍ നി​ന്നും ക​ര്‍​ഷ​ക​രെ ത​ട​യു​ക​യാ​ണ്. അ​വ​ര്‍​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ന്നു. ഇ​ത് വ​ലി​യ തെ​റ്റാ​ണ്. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള​ത് ഭ​ര​ണ ഘ​ട​ന ന​ല്‍​കു​ന്ന അ​വ​കാ​ശ​മാ​ണ്’. കേ​ജ​രി​വാ​ള്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here