ഇന്ത്യന്‍ പതാക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഓര്‍മപ്പെടുത്തലുമായി എത്തിയ നടന്‍ മോഹന്‍ലാലിന് നേരെ രൂക്ഷ വിമര്‍ശനം.കര്‍ഷകരെ കുറിച്ച്‌ താരം യാതൊന്നും പറയാത്തത് എന്തുകൊണ്ടാണെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. സൈനികരെ പോലെ തന്നെ കര്‍ഷകരും നമ്മുടെ നാടിന്റെ നെടുംതൂണ് തന്നെയാണെന്നും മോഹന്‍ലാല്‍ അവരെയും പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ഇവര്‍ താരത്തിന്റെ കുറിപ്പിന് താഴെയായി കമന്റുകളിടുന്നത്.

ചിലര്‍ രൂക്ഷമായ ഭാഷയില്‍ നടനെ വിമര്‍ശിക്കുമ്ബോള്‍ മറ്റ് ചിലര്‍ ഉപദേശത്തിന്റെ രൂപത്തിലാണ് കുറിപ്പിനോട് പ്രതികരിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടും നിരവധി പേര്‍ കമന്റ് ബോക്സില്‍ എത്തുന്നുണ്ട്. അതേസമയം കര്‍ഷകരുടെ വിഷയത്തില്‍ പ്രതികരിക്കാതിരുന്നിട്ടും മറ്റൊരു സൂപ്പര്‍ താരമായ മമ്മൂട്ടിയെ ഇക്കാര്യത്തില്‍ ആരും വിമര്‍ശിക്കാത്തത് എന്തെന്നും വലതുപക്ഷ അനുകൂലികളില്‍ ചിലര്‍ ചോദിക്കുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം………………

”ഇന്ത്യന്‍ രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അര്‍പ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യന്‍ പതാക ദിനം ആചരിക്കുന്നത്. 1949 മുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴിനാണ് പതാക ദിനം ആചരിക്കുന്നത്. ഇന്ത്യന്‍ സേനയുടെ, വിമുക്ത ഭടന്‍മാര്‍, സൈനികരുടെ വിധവകള്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായി ഇന്നേ ദിവസം ധനശേഖരണവും നടത്തുന്നു. പ്രധാനമായും മൂന്ന് അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പതാക ദിനം ആചരിക്കുന്നത്.• യുദ്ധത്തില്‍ മരിച്ചവരുടെ പുനരധിവാസം.

• ഇന്ത്യന്‍ സേനയുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം.

• വിമുക്ത ഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും പുനരധിവാസവും ക്ഷേമവും.

പതാകകള്‍ വിതരണം ചെയ്തുകൊണ്ട് സായുധ സേനാ പതാക ദിനാചരണത്തിന്റെ അനുസ്മരണവും ഫണ്ടുകളുടെ ശേഖരണവും നടത്തുന്നു.

പതാക ദിനത്തില്‍ ഇന്ത്യന്‍ സേനയുടെ മൂന്നു വിഭാഗങ്ങളായ ഇന്ത്യന്‍ കരസേന, ഇന്ത്യന്‍ വ്യോമസേന, ഇന്ത്യന്‍ നാവികസേന സംയുക്തമായി ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള വിവിധ പരിപാടികള്‍, നാടകങ്ങള്‍, മറ്റ് വിനോദ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നു. രാജ്യത്ത് ഉടനീളം മൂന്നു സേവനങ്ങളെ പ്രതിനിധീകരിക്കുന്ന ചുവന്ന, ആഴത്തിലുള്ള നീല, ഇളം നീല നിറങ്ങളിലുള്ള ചെറിയ പതാകകളും, കാര്‍ പതാകകളും കൊടുത്ത് തിരികെ സംഭാവനകള്‍ സ്വീകരിക്കുന്നു.”


LEAVE A REPLY

Please enter your comment!
Please enter your name here