ഡല്‍ഹി : കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുമെന്ന് സിംഗുവില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗം തീരുമാനിച്ചു. 15ന് കേന്ദ്രവുമായി അടുത്ത ചര്‍ച്ച നടത്തുമെന്നും സംഘടനകള്‍ അറിയിച്ചു.മകരസംക്രാന്തി ദിനത്തില്‍ കാര്‍ഷിക ബില്ലുകള്‍ കത്തിക്കുമെന്നും ജനുവരി 18ന് വനിതാ കര്‍ഷകര പങ്കെടുപ്പിച്ച് മഹിളാ കിസാന്‍ ദിനമായി ആചരിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.
അതേസമയം ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദി കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ അടിച്ചു തകര്‍ത്തു.കാര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങളെ കുറിച്ച് കര്‍ഷകരുമായി സംവദിക്കാനും ഗ്രാമസന്ദര്‍ശനം നടത്താനുമായി സംഘടിപ്പിച്ച മഹാകിസാന്‍ പഞ്ചായത്ത് എന്ന പരിപാടിയുടെ വേദിയാണ് പ്രതിഷേധക്കാര്‍ തകര്‍ത്തത്. ഇതോടെ ഖട്ടര്‍ പരിപാടി റദ്ദാക്കി.
കര്ണാലിനു സമീപത്തെ കേംല ഗ്രാമത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഈ ഗ്രാമത്തിലേക്ക് കടക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം പോലീസ് തടഞ്ഞിരുന്നു. ഇവര്‍ക്കു നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പോലീസ് പ്രയോഗിച്ചു.