ഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ വൻ സംഘർഷം. പലയിടങ്ങളിലും കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ഉച്ചയോടെ ഡൽഹി നഗരം യുദ്ധക്കളാമായി.
- Updating
- രാജ്യതലസ്ഥാനം കലുഷിതമായ സാഹചര്യത്തിൽ കൂടുതൽ അർധസൈനിക വിഭാഗങ്ങളെ ഡൽഹിയിൽ വിന്യസിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.
- അക്രമാസക്തമായ സമരത്തെ അപലപിച്ച് ആം ആദ്മി പാർട്ടിയും പഞ്ചാണ് മുഖ്യമന്ത്രിയും. പിന്നിൽ ആരാണെങ്കിലും സമാധാനപരമായും അച്ചടക്കത്തോടെയും നടന്ന സമരത്തെ അക്രമസംഭവങ്ങൾ ദുർബലമാക്കിയെന്ന് എ.എ.പി വ്യക്തമാക്കി. ട്രാക്ടർ പരേഡിനിടെ നടന്ന അക്രമസംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നും യഥാർത്ഥ കർഷകരോട് ദേശീയ തലസ്ഥാനത്തുനിന്നും അതിർത്തിയിലേക്കു തിരിച്ചുപോകാൻ അഭ്യർത്ഥിക്കുന്നതായും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു.
- @ 5pm: കര്‍ഷകരുടെ റാലി ചെങ്കോട്ടയിലേക്ക് എത്തിയ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ വിലയിരുത്താന്‍ അമിത് ഷാ ഉന്നത സുരക്ഷാ പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
- ചെങ്കോട്ടയില്‍ ദേശീയ പതാകക്ക് താഴെയായി കര്‍ഷകര്‍ തങ്ങളുടെ പതാക ഉയര്‍ത്തിയിരുന്നു. ഏറെ സമയത്തിന് ശേഷമാണ് ചെങ്കോട്ടയില്‍ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞത് .
- കര്‍ഷകരുടെ ട്രാക്റ്റര്‍ റാലിക്കിടെ അക്രമം നടത്തിയവരെ തള്ളിപ്പറഞ്ഞ് സംയുക്ത സമര സമിതി. തങ്ങളോടൊപ്പം ഉളളവരല്ല അക്രമം നടത്തിയതെന്ന് സമര സമിതി അറിയിച്ചു.
- @ 4pm: കര്‍ഷക സമരം സംഘര്‍ഷ ഭരിതമായിരിക്കെ കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഡൽഹി നഗരത്തിലും പരസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡൽഹി മെട്രോയുടെ പല സ്റ്റേഷനുകളും അടച്ചു. ഡൽഹിയിലേക്കുള്ള എല്ലാ അതിര്‍ത്തികളും പോലീസ് അടച്ചു. കര്‍ഷകര്‍ കൂടുതലായി തമ്പടിച്ചിരിക്കുന്ന സിംഘു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൗക്ക്, നഗ്ലോയ് എന്നി അതിര്‍ത്തി പ്രദേശത്തും ഇന്‍ര്‍നെറ്റ് സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്.
- നഗരത്തിലെ ഐടിഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. പോലീസ് വെടിവയ്പ്പിലാണ് മരണമെന്ന് കർഷകരും ട്രാക്ടർമറിഞ്ഞുള്ള അപകടമെന്ന് പോലീസും പ്രതികരിച്ചു.
സഞ്ജീവ് ഗാന്ധി ട്രാന്‍സ്പോര്‍ട്ട് ജംഗ്ഷനില്‍ പോലീസ്, കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രതീക്ഷിച്ചതിലും അധികം കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നത്. അതിര്‍ത്തികളില്‍ പുഷ്പ വൃഷ്ടിയോടെയാണ് ജനങ്ങള്‍ റാലിയെ സ്വീകരിച്ചത്. 8 മണിയ്ക്ക് ശേഷം തലസ്ഥാന നഗരത്തിലേയ്ക്ക് റാലി കടത്തി വിടാം എന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നെങ്കിലും റിപ്പബ്ലിക് ദിനാഘോഷം മൂലം സമയത്തില്‍ അധികൃതര്‍ പെട്ടെന്ന് മാറ്റം വരുത്തി. 11 മണിയ്ക്ക് ശേഷം മാത്രമേ റാലി കടത്തി വിടൂ എന്നാണ് പോലീസ് നിലപാട് എടുത്തത്. ഇത് കര്‍ഷകര്‍രെ ക്ഷുഭിതരാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലും പോലീസ് കണ്ണീര് വാതകപ്രയോഗം നടത്തി. കര്‍ണാല്‍ അതിര്‍ത്തിയിലാണ് സംഭവം.
കണ്ണീർവാതകം ഉപയോഗിച്ചിട്ടും സമരക്കാർ പിൻമാറാതെ ഡൽഹിയിലേക്ക് മുന്നേറി. തടയാനുള്ള പോലീസിന്റെ ശ്രമം പല സ്ഥലങ്ങളിലും അക്ഷരാർത്ഥത്തിൽ തെരുവു യുദ്ധമായി മാറി. ഇപ്പോഴും സംഘർഷം തുടരുകയാണ്. ട്രാക്ടറുമായി മുന്നേറിയ കർഷകർ ചെങ്കോട്ടയിൽ പ്രവേശിച്ചു. തടയാൻ പോലീസിനു സാധിച്ചിട്ടില്ല. ഇവിടെ കർഷകർ പതാക ഉയർത്തുകയും ചെയ്തു.
നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പോലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കർഷകസംഘടനകൾ പറഞ്ഞു.ഒരു ലക്ഷത്തോളം ട്രാക്ടറുകളിലായി നാല് ലക്ഷത്തോളം കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നത്.