update: ഫേസ് ബുക്ക് ബ്ലോക്ക് ചെയ്ത കിസാന്‍ ഏക്ത മോര്‍ച്ചയുടെ പേജ് തിരിച്ചെത്തി. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക കൂട്ടായ്മയുടെ ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ ബ്ലോക്ക് ചെയ്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് പേജ് പുനസ്ഥാപിക്കപ്പെട്ടത്.

  • * ഫേസ് ബുക്കിന്‍റെ നടപടിയില്‍ പ്രതിഷേധം ശക്തമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പേജ് പുനസ്ഥാപിക്കുകയായിരുന്നു. അസൌകര്യത്തില്‍ ഖേദിക്കുന്നുവെന്നാണ് ഫേസ് ബുക്ക് വക്താവ് അറിയിച്ചതെന്ന് കര്‍ഷക നേതാക്കള്‍ പ്രതികരിച്ചു.

സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഞായറാഴ്ച ഫേസ്ബുക് ബ്ലോക്ക് ചെയ്തു . പ്രതിഷേധ പരിപാടികള്‍ തത്സമയം കാണിക്കാന്‍ തുടങ്ങിയതിന് പിന്നാലെ കിസാന്‍ ഏക്ത മോര്‍ച്ചയുടെ അക്കൗണ്ടുകള്‍ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പിന് വിധേയമായതായി കര്‍ഷകര്‍ ആരോപിച്ചു.

‘ആളുകള്‍ ശബ്​ദമുയര്‍ത്തുമ്ബോള്‍ ഇതാണ്​ അവര്‍ ചെയ്യുന്നത്​’-കിസാന്‍ ഏക്താ മോര്‍ച്ച ഇതുസംബന്ധിച്ച്‌​ ട്വിറ്ററില്‍ പറഞ്ഞു. ‘അവര്‍ക്ക് പ്രത്യയശാസ്ത്രപരമായി ഞങ്ങളെ തോല്‍പ്പിക്കാന്‍ കഴിയാത്തപ്പോള്‍ ഇതാണ്​ ഒരേയൊരു മാര്‍ഗം. തങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക്​ എതിരായതിനാലാണ് പേജ്​ ബ്ലോക്​ ചെയ്യുന്നതെന്നാണ്​ ഫേസ്​ബുക്കി​െന്‍റ അറിയിപ്പില്‍ പറയുന്നത്​. ഇതുസംബന്ധിച്ച സ്​ക്രീന്‍ ഷോട്ടും മോര്‍ച്ച ട്വ​ിറ്ററില്‍ നല്‍കിയിട്ടുണ്ട്

കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഈ പ്രക്ഷോഭത്തിനായി ഉപയോഗിക്കുന്ന ഏഴ് ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന പേജാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പറഞ്ഞാണ് ഫേസ്ബുക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തത്. അവരുടെ ഇന്‍സ്റ്റഗ്രാം പേജും സമാനരീതിയില്‍ ബ്ലോക്ക് ചെയ്തു. കഴിഞ്ഞ മൂന്നാഴ്ചയായി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തിവരികയാണ്. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവാത്തത് കൊണ്ട് കര്‍ഷകര്‍ സമരം ശക്തമാക്കി മുന്നോട്ടുപോകുകയാണ്.

രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ട വലതുപക്ഷ സംഘടനകളുടെ ഭാഗമാണ്​ ബജ്​റംഗ്​ദള്‍. ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ അംഖി ദാസ് വിപണിയില്‍ തിരിച്ചടി ഉണ്ടാകുമെന്ന്​ പറഞ്ഞ്​ ബിജെപി നേതാക്കളുടെ വിദ്വേഷകരമായ പോസ്​റ്റുകള്‍ നീക്കം ചെയ്യാന്‍ അനുവദിച്ചില്ലെന്ന്​ ഓഗസ്​റ്റില്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. ഒക്ടോബര്‍ 27 ന്​ അംഖി ദാസ് ഫേസ്​ബുക്കില്‍ നിന്ന്​ രാജിവച്ചു. ഫേസ്ബുക്ക് ബിജെപിയെ അനുകൂലിക്കുന്നതായുള്ള മറ്റ് നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 2019 ജനുവരിയില്‍ ബിജെപിയെ എതിര്‍ത്തതി​െന്‍റ പേരില്‍ 14 പേജുകള്‍ ഫേസ്ബുക്ക് നീക്കംചെയ്​തിരുന്നു

. ​.

LEAVE A REPLY

Please enter your comment!
Please enter your name here