ഏഴാംവട്ട ചര്‍ച്ച നാളെ; കര്‍ഷക സംഘടനകളുടെ ഹര്‍ജി അഞ്ചിന് സുപ്രീംകോടതി പരിഗണിക്കും

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായുള്ള ഏഴാംവട്ട ചര്‍ച്ചകള്‍ നാളെ നടക്കാനിരിക്കെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ പരേഡ് പ്രഖ്യാപിച്ച്‌ ഒരു വിഭാഗം കര്‍ഷക സംഘടനകള്‍. പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ നടക്കാനിരിക്കെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് സമരത്തെ കൊണ്ടുപോകാനാണ് ഒരു വിഭാഗം കര്‍ഷക സംഘടനകളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രഖ്യാപനം. മൂന്നു കര്‍ഷക ബില്ലുകളും പിന്‍വലിക്കുക, കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില സംബന്ധിച്ച നിയമ നിര്‍മാണം ഉറപ്പു നല്‍കുക എന്നീ രണ്ടാവശ്യങ്ങളും കൂടി അംഗീകരിക്കാതെ ഒത്തുതീര്‍പ്പില്ലെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.ജനുവരി നാലിനാണ് കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച.

 അഞ്ചിന് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നുമുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം വന്നില്ലെങ്കില്‍ ആറിന് കുന്ദ്‌ലിമനേസര്‍-പല്‍വാല്‍ എക്‌സ്പ്രസ് വേയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച്‌ നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. രണ്ടാഴ്ച എക്‌സ്പ്രസ് വേ ഉപരോധിക്കാനാണ് തീരുമാനം. ജനുവരി 23ന് രാജ്ഭവനുകളില്‍ ഉപരോധ സമരം നടത്തും. ഇതിന് ശേഷം 26ന് ദല്‍ഹിയിലേക്ക് ട്രാക്ടര്‍ പരേഡും നടത്തും, കര്‍ഷക സംഘടനാ പ്രതിനിധിയായ ഡോ. ദര്‍ശന്‍ ലാല്‍ പറഞ്ഞു.

ഡല്‍ഹിഡല്‍ഹിമലിനീകരണ നിയന്ത്രണ നിയമത്തിലെ ഭേദഗതിയും വൈദ്യുതി സബ്‌സിഡി സംബന്ധിച്ച ഉറപ്പും കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ ധാരണയിലെത്തിയിരുന്ന വിഷയങ്ങളാണ്. മിനിമം താങ്ങുവില സംബന്ധിച്ച നിയമ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ആദ്യം മുതല്‍ തന്നെ സജ്ജവുമാണ്. രാജ്യത്തെ എല്ലാ മേഖലകളിലെയും കര്‍ഷകര്‍ക്ക് ഒരു പോലെ പ്രയോജനകരമായ മൂന്നു കാര്‍ഷിക ബില്ലുകളും യാതൊരു കാരണവശാലും പിന്‍വലിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

നിയമങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി ഭേദഗതി നടപ്പാക്കാനും കേന്ദ്രം സജ്ജമാണ്. നിയമം പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകളില്‍ വ്യക്തമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here