ഡല്‍ഹി: ഒമ്ബതു കോടി കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായാണ് പണം നല്‍കുന്നത്. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്.
വെര്‍ച്വലായി നടന്നചടങ്ങിലൂടെ കര്‍ഷകരെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2000 രൂപ ഇന്ന് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും. ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് മൂന്നു തവണയായി പിഎംകിസാന്‍ പദ്ധതിയുടെ ഭാഗമായി നല്‍കുന്നത്.
അതേസമയം കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ മോദി വിമര്‍ശിച്ചു. കര്‍ഷക സമരത്തിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്തിന്റെ സമ്ബദ്ഘടന തകര്‍ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.