• update
    • @ 7.00 pm : കര്‍ഷക സംഘടനാ പ്രതിനിധികളുമായി കേന്ദ്ര കൃഷി മന്ത്രി നടത്തിയ ചര്‍ച്ച പരാജയം. ഡിസംബര്‍ ഒമ്പതിന് വീണ്ടും ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ ചര്‍ച്ചകള്‍ക്കായി വിശദമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
    • @ 10.30 am: ഇന്ന് ഉച്ചയ്ക്ക് കര്‍ഷക നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. കര്‍ഷകരുമായുള്ള മൂന്നാം ഘട്ട ചര്‍ച്ചയ്ക്കു മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ചര്‍ച്ചയില്‍ പങ്കെടുത്തു. അതേസമയം, ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് വളയുമെന്നടക്കമുള്ള ഭീഷണി കര്‍ഷകര്‍ ഉയര്‍ത്തിയിട്ടുണ്ട്. ദേശീയ പാത എട്ടില്‍ മാര്‍ച്ച് നടത്തുമെന്നും ജന്തര്‍ മന്തറിലേക്ക് മാറ്റുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും തടയുമെന്നും ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ വ്യക്തമാക്കി. പ്രതിഷേധ സൂചകമായി ശനിയാഴ്ച രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. രാജ്യത്തെ എല്ലാ ടോള്‍ ഗേറ്റുകളും ഉപരോധിക്കുമെന്നും ടോള്‍ പിരിവ് അനുവദിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി.

കഴിഞ്ഞ ഒമ്പതു ദിവസമായി ഡല്‍ഹിയില്‍ ആയിരകണക്കിന് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുകയാണ്. കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക നേതാക്കളുമായി പല തവണകളായി നടത്തിയ ചര്‍ച്ചകളില്‍ പരിഹാരം ഉണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here