ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍

0
12

തൃശൂര്‍: എരുമപ്പെട്ടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. കൂട്ടിപ്പറമ്പില്‍ സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈശാലി, വൈഗ എന്നിവരെയാണ് വീടിന്റെ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറിയ കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് മരണവിവരം അറിയുന്നത്. സുരേഷിനെ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലും മറ്റുള്ളവരെ കിണറ്റിലുമാണ് കണ്ടെത്തിയത്. നാട്ടുകാര്‍ രക്ഷിച്ച ഒരു കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ്.  ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here