തോറ്റ പേപ്പറില്‍ അപ്പീലിലൂടെ വിദ്യാര്‍ത്ഥി ജയിച്ചു, പിന്നില്‍ ജലീലിന്റെ ഇടപെടലെന്ന് ഗവര്‍ണര്‍ക്ക് പരാതി

0

തിരുവനന്തപുരം: പരീക്ഷയില്‍ തോറ്റ ബി ടെക്ക് വിദ്യാര്‍ത്ഥി ജയിച്ചതെങ്ങനെ ? ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ ഇടപെടലാണ് വിദ്യാര്‍ത്ഥിയെ വിജയിപ്പിച്ചതെന്നു കാട്ടി ഗവര്‍ണ്ണര്‍ക്ക് പരാതി.

അദാലത്തില്‍ പ്രത്യേക കേസായി പരിഗണിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടതിന്റെ രേഖകള്‍ സഹിതമാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കൊളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ശ്രീഹരിക്ക് വേണ്ടിയാണ് മന്ത്രി ജലീല്‍ ഇടപെട്ടുവെന്ന ആരോപണം. 29 മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്ക് അവസാന പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ 48 മാര്‍ക്കാണ് കിട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here