ആലപ്പുഴ: വിവാദ പോസ്റ്റുകൾക്കു പിന്നാലെ അപ്രത്യക്ഷമായ കായംകുളം എം.എൽ.എ യു പ്രതിഭയുടെ ഫേസ്ബുക്ക് പേജ് വീണ്ടും സജീവമായി. താനല്ല വിവാദപോസ്റ്റ് ഇട്ടതെന്നും, അക്കൗണ്ട് ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും യു പ്രതിഭ പുതുതായി പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ഞാനാ പോസ്റ്റ് ഇട്ടിട്ടില്ല, ഇട്ടാൽ നിന്നെയൊക്കെ പേടിച്ച് പിൻവലിക്കുകയും പതിവില്ല അറിയാമല്ലോയെന്നും പ്രതിഭ ചോദിക്കുന്നു.

പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്ന കായംകുളം എം എൽ എ യു. പ്രതിഭയുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി എംഎൽഎ ഓഫീസ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ആദ്യ പോസ്റ്റ് ജി സുധാകരന് നേരെയുള്ള ഒളിയമ്പാണെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് പോസ്റ്റ് എഡിറ്റ് ചെയ്യപ്പെട്ടു. പിന്നാലെ ഹാക്ക് ചെയ്തുവെന്ന് വിശദീകരിച്ചെങ്കിലും ആ പോസ്റ്റും ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു.

ഇന്നലെ രാത്രിയോടെയാണ് യു പ്രതിഭയുടെ ഫേസ് ബുക്ക് പേജിൽ പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. തൊട്ട് പിന്നാലെ ആരാണ് പൊട്ടനും ചട്ടനുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കമൻറുകൾ നിറഞ്ഞു. മന്ത്രി ജി സുധാകരനെയാണ് ലക്ഷ്യം വെക്കുന്നതെന്ന് കമൻ്റുകൾ നിറഞ്ഞ തോടെ പോസ്റ്റ് എം എൽ എ യുടെ തന്നെ ചിത്രം വെച്ച് പോസ്റ്റ് എഡിറ്റ് ചെയ്യപ്പെടുകയായിരുന്നു.

സംഭവം മിനിറ്റുകൾക്കുള്ളിൽ വിവിദമായതോടെ എം എൽ എ യുടെ തായി മറ്റൊരു പോസ്റ്റും വന്നു. തൻ്റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്ത താണെന്നും ദുർ വ്യാഖ്യാനങ്ങൾ ഒഴിവാക്കണമെന്നുമായിരുന്നു അഭ്യർത്ഥന. ഇതിനു പിന്നാലെയാണ് പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത

LEAVE A REPLY

Please enter your comment!
Please enter your name here