ഡല്‍ഹി: പൗരത്വ നിയമഭേദഗതി വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ (യു.എന്‍.എച്ച്.ആര്.സി). വിഷയം രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടതാണെന്നും പുറമേ നിന്നുള്ളവര്‍ക്ക് ഇടപെടാനാകില്ലെന്നും വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം.
സി.എ.എയ്ക്ക് എതിരായ കേസില്‍ കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.എന്‍.എച്ച്.ആര്.സി സുപ്രീം കോടതിയില്‍ ഇടപെടല്‍ അപേക്ഷ നല്‍കിയത്. ഇതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.