രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്ബോള്‍ മ്യൂകോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച്‌് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. മരണസംഖ്യ വര്‍ധിക്കുന്നതിന് മ്യൂകോര്‍മൈക്കോസിസ് എന്ന ഗുരുതര ഫംഗസ് രോഗം ഇടയാക്കുമെന്നത് ആശങ്ക കൂട്ടുന്നതായി ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് മ്യൂകോര്‍മൈക്കോസിസ് ജീവന് ഭീഷണി സൃഷ്ടിക്കുന്നത്. രക്തക്കുഴലുകള്‍ക്ക് ഉള്ളിലോ സമീപഭാഗങ്ങളിലോ ഫംഗസ് ബാധിക്കുന്നത് രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. മസ്തിഷ്‌കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളേയും ബ്ലാക്ക് ഫംഗസ് ബാധിക്കാറുണ്ട്. രോഗബാധയുടെ എല്ലാ സന്ദര്‍ഭങ്ങളിലും അനുബന്ധകലകളുടെ നാശത്തിലേക്ക് നയിക്കുന്നതിനാല്‍ രോഗി ഗുരുതരാവസ്ഥയിലാവുകയും ജീവന്‍ നഷ്ടമാകുകയും ചെയ്യും.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുമ്ബോള്‍ ഫംഗസ് മനുഷ്യ ശരീരത്തെ ഗുരുതരമായി ബാധിക്കും. വായുവിലൂടെ ഇത് ശ്വാസകോശത്തെയും സൈനസുകളെയും ബാധിക്കും. തുറന്ന മുറിവുകളിലൂടെയും ഫംഗസിന് ശരീരത്തില്‍ പ്രവേശിക്കാം.

സാധാരണഗതിയില്‍ അത്ര അപകടകാരിയല്ലാത്ത ഫംഗസ് ബാധ, പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് കൊലയാളിയായി മാറുന്നത്. ശ്വാസകോശത്തിലോ സൈനസിലോ അണുബാധയുണ്ടാക്കുകയും അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. മസ്തിഷ്‌കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളേയും ബ്ലാക്ക് ഫംഗസ് ബാധിക്കാറുണ്ട്. . പ്രമേഹം, അര്‍ബുദം, ലിംഫോമ, വൃക്ക രോഗം, സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധയുണ്ടാകുമ്ബോള്‍ മ്യൂകോര്‍മൈക്കോസിസിന് സാധ്യത കൂടുതലാണെന്നതാണ് രോഗം ഗുരുതരമാക്കുന്നത്.

ലക്ഷണങ്ങള്

മൂക്കടപ്പ്, കണ്ണുകളിലും കവിളുകളിലും വീക്കം, മൂക്കിനുള്ളില്‍ ബ്ലാക്ക് ക്രസ്റ്റ്(ഫംഗസ് ബാധ)എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം.

മ്യൂക്കോമൈക്കോസിസ് പകര്‍ച്ചവ്യാധിയല്ലെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. അതിനാല്‍ രോഗിയില്‍ നിന്ന് മറ്റൊരാള്‍ക്കോ മൃഗങ്ങളില്‍ നിന്നോ രോഗബാധയുണ്ടാകില്ല. രോഗം നേരത്തേ കണ്ടെത്തല്‍, രോഗനിര്‍ണയം, ഉചിതമായ ആന്റിഫംഗല്‍ ചികിത്സ എന്നിവ വളരെ പ്രധാനമാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഗാറാം ആശുപത്രിയില്‍ 12 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈയിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ഇതുവരെ 44 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒന്‍പത് മരണവും ഫംഗസ് ബാധ കാരണമാണെന്ന് കണ്ടെത്തിയിരുന്നു.

അണുബാധയുണ്ടായവരില്‍ മരണ നിരക്ക് അമ്ബത് ശതമാനമാണെങ്കിലും രോഗം നേരത്തേ കണ്ടെത്തിയാല്‍ അപകടനിരക്ക് കുറയ്ക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here