27നും 28നും കനത്തമഴയ്ക്കു സാധ്യത

0

തിരുവനന്തപുരം: ഈ മാസം 27, 28 തിയതികളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമബംഗാള്‍ തീരത്തിനടുത്ത് 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 27 നും മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ 28നും മഴയണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ മഴ പെയ്യാന്‍ സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here