മദ്യനയം മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിനു ശേഷം

0
2

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിനു ശേഷം. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം നിര്‍ദേശിച്ചത്. ഇതുപ്രകാരം ഏപ്രില്‍ 12നു ശേഷമായിരിക്കും സര്‍ക്കാരിന്റെ പുതിയ മദ്യനയ പ്രഖ്യാപനം.

അതേസമയം, സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ മാറ്റേണ്ടതില്ലെന്നും ഇന്നു നടന്ന മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. ഹോട്ടലുകളിലെ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ സുപ്രിംകോടതി ഉത്തരവിന്റെ പരിധിയിലില്ലെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശ പ്രകാരമാണ് മന്ത്രിസഭാ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here