തൃശൂര്‍: പാലിയേക്കരയിലെ ടോള്‍ ഗേറ്റ് ഇടിച്ചു തകര്‍ത്ത് സ്പിരിറ്റ് വാനിന്റെ രക്ഷപെടല്‍. ചാലക്കുടി മുതല്‍ കുതിരാന്‍ വരെ എക്‌സൈസ് സംഘം ജീവന്‍ പണയംവച്ചു പിക്കപ്പ് വാനിനെ പിന്തുടര്‍ന്നുവെങ്കിലും പിടികൂടാനായില്ല. പട്ടിക്കാട് സെന്ററില്‍ പോലീസ് സംഘവും വാനിനെ തടയാന്‍ ശ്രമിച്ച് പരാജയപ്പെട്ടു.

കുതിരാന്‍ ഭാഗത്തുനിന്ന് യൂടേണ്‍ എടുത്ത വാന്‍, തൃശൂര്‍ ദിശയിലേക്കു കുതിച്ചു. മംഗലം ഡാമിലേക്കുളള ഇടറോഡില്‍ അപ്രത്യക്ഷമായി. വാനിനായി വ്യാപക തിരച്ചിലിലാണ് എക്‌സൈസും പോലീസും. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here