ഹാക്കര്‍ പറയുന്നു: 2014 ല്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തി

0
2

ഡല്‍ഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചിരുന്ന വോട്ടിങ് യന്ത്രങ്ങള്‍ പലതവണ ഹാക്ക് ചെയ്തിട്ടുണ്ടെന്ന അവകാശവാദവുമായി അമേരിക്കന്‍ ഹാക്കര്‍. ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വോട്ടിംഗ് മെഷീനില്‍ എങ്ങനെ തിരിമറി നടത്താമെന്ന് യു.എസ്. ഹാക്കര്‍ സയിദ് ഷൂജയുടെ വെളിപ്പെടുത്തല്‍.

2014 ലോക്്‌സഭാ തെരഞ്ഞെടുപ്പിനു പുറമേ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തെര്െഞ്ഞടുപ്പുകളിലും വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ഇയാള്‍ പറയുന്നു. ഇതിനായി എസ്.പി, ബി.എസ്.പി പാര്‍ട്ടികള്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കര്‍ പറഞ്ഞു. 2014 ല്‍ വാഹനാപകടത്തില്‍ മരിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് വോട്ടിംഗ് മെഷീനിലെ കൃത്രിമം സംബന്ധിച്ച് അറിവുണ്ടായിരുന്നതായും ഹാക്കര്‍ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here