ഫഌറ്റുടമകള്‍ ഒഴിഞ്ഞു തുടങ്ങി, താല്‍ക്കാലിക പുരധിവാസ കേന്ദ്രം പട്ടികയില്‍ നിന്ന് ആവശ്യക്കാര്‍ക്ക് തിരഞ്ഞെടുക്കാം

0

മരട്: മൂന്നു ദിവസത്തെ സമയപരിധിക്കുള്ളില്‍ ഒഴിയാമെന്ന് ഫഌറ്റുടമകള്‍ വ്യക്തമാക്കിയതോടെ വൈദ്യുതിയും വെള്ളവും ഭാഗികമായി പുന:സ്ഥാപിച്ചു നല്‍കി. താല്‍ക്കാലിക പുനരധിവാസത്തിനായി കണ്ടെത്തിയ ഫഌറ്റുകളുടെ പട്ടിക ജില്ലാ ഭരണകൂടം ഉടമകള്‍ക്ക് കൈമാറി. ഒരാഴ്ചയ്ക്കകം നഷ്ടപരിഹാര തുക നല്‍കാമെന്ന ഉറപ്പിന്റെ കൂടി അടിസ്ഥാനത്തില്‍ നിരാഹാര സമരം ഫഌറ്റുടമകള്‍ അവസാനിപ്പിച്ചു.

ജില്ലാ കലക്ടര്‍, സബ് കലക്ടര്‍ എന്നിവരുമായി ഫഌറ്റുടമ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണകളുണ്ടായത്. ഇവിടുള്ളവര്‍ക്ക് മാറി താമസിക്കാനായി 521 സ്ഥലങ്ങളാണ് കണ്ടെത്തിയിട്ടുള്ളത. കാക്കനാട് ഇടച്ചിറ സ്‌കൈലൈന്‍ അപ്പാര്‍ട്‌മെന്റിലാണ് 300 ഫളാറ്റുകള്‍ ഉള്ളത്. പൊളിക്കാനുള്ള നാലു ഫഌറ്റുകളിലുമായി നിലവിലുള്ളത് 198 കുടുംബങ്ങളാണ്.

കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇന്നു ഫഌറ്റുകളില്‍ എത്തുന്നതിനു മുമ്പുതന്നെ പലരും ഒഴിഞ്ഞു തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളും ഇന്നുമായി നിരവധി കുടുംബങ്ങള്‍ സാധനങ്ങള്‍ മാറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here