300 രൂപായുടെ പെട്രോള്‍ വാങ്ങുമ്പൊ 50 രൂപയുടെ പെട്രോള്‍ തട്ടിപ്പുനടത്തിയത് കൈയോടെ പൊക്കിയ യുവാക്കളോട് മാപ്പുപറയുന്ന പമ്പ് ജീവനക്കാരന്റെ വീഡിയോ വൈറലാകുന്നു.

കൊല്ലത്തെ ഒരു പെട്രോള്‍ പമ്പിലാണ് തട്ടിപ്പ് നടന്നത്. യുവാക്കള്‍ പ്രശ്‌നമുണ്ടാക്കിയതോടെ ജീവനക്കാരന്‍ ഇനിയിത് ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് മാപ്പപേക്ഷിക്കുന്ന വീഡിയോയാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

50 രൂപയുടെ പെട്രോള്‍ വരാതെ മീറ്റര്‍ മാത്രം ഓടിച്ചുവിടുന്ന ‘സാങ്കേതിക വിദ്യ’യാണ് യുവാക്കള്‍ കണ്ടെത്തിയത്. നാട്ടിലെ നിരവധി പമ്പുകളില്‍ ഇത്തരം തട്ടിപ്പുനടക്കുന്നുണ്ടെന്നു തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here