ആന്തൂരിലുണ്ടായത് ഒറ്റപ്പെട്ട സംഭവമെന്ന് സര്‍ക്കാര്‍, നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

0

തിരുവനന്തപുരം: കണ്‍വെന്‍ഷന്‍ സെന്റര്‍ പണിയാനിറങ്ങിയ പ്രവാസി വ്യവസായിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങി. ആന്തൂര്‍ നഗരസഭ സെക്രട്ടറി കെ.എം ഗിരീഷ്, അസിസ്റ്റന്റ് എഞ്ചിനിയര്‍ കെ.കലേഷ്, ഓവര്‍സിയര്‍മാരായ ടി.എ അഗസ്റ്റിന്‍, ബി. സുധീര്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.

ആന്തൂരിലേത് ഒറ്റപ്പെട്ട സംഭവമായാണ് സര്‍ക്കാര്‍ കാണുന്നത്. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ചില കുറവുകള്‍ സംഭവിച്ചതായുള്ള പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫയലുകളില്‍ കാലതാമസമുണ്ടാകുന്നതിന് പരിഹാരമുണ്ടാക്കാന്‍ വകുപ്പുതല നിരീക്ഷണ സംവിധാനമുണ്ടാക്കും. പൊതുജനങ്ങളുടെ അപേക്ഷകളില്‍ തീരുമാനമെടുക്കാനും അക്കാര്യം വെബ്‌റ്റൈില്‍ പ്രസിദ്ധീകരിക്കാനും സംവിധാനമുണ്ടാക്കും. മന്ത്രിക്ക് നേരിട്ട് പരാതികള്‍ നല്‍കുന്നതിന് പ്രത്യേക വെബ്‌സൈറ്റ് തയാറാക്കുമെന്നും മന്ത്രി എ.സി. മൊയ്തീന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here