കൊച്ചി/തിരുവനന്തപുരം: സംസ്ഥാനത്തെ തീയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു. 10 മുതല്‍ 30 രൂവരെയാണ് കൂട്ടിയിട്ടുള്ളത്. സാധാരണ ടിക്കറ്റിന്റെ നിരക്ക് ഇനി 130 രൂപയാണ്.
ജി.എസ്.ടിക്കും ക്ഷേമനിധിക്കും പുറമേ വിനോദസഞ്ചാര നികുതിയും ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പായതോടെയാണിത്. നീക്കത്തെ എതിര്‍ത്തിരുന്ന തീയറ്റര്‍ സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനു താല്‍ക്കാലികമായി വഴങ്ങി. ചില തീയേറ്ററുകള്‍ ശനിയാഴ്ച മുതല്‍ വിനോദ സഞ്ചാര നികുതി ഈടാക്കി തുടങ്ങി.
സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് തുക 95 രൂപയാണ്. ഇതിനൊപ്പം മൂന്നു രൂപ ക്ഷേമനിധി തുടയും രണ്ടു രൂപ സര്‍വീസ് ചാര്‍ജും ചേര്‍ത്ത് 100 രൂപയാക്കി. ഇതിന്റെ കൂടെ 12 ശതമാനം ജി.എസ്.ടി, ഒരു ശതമാനം പ്രളയ സെസ് എന്നിവ കൂടിയായപ്പോള്‍ 113 രൂപയിലെത്തി. മറ്റുള്ളവ കൂടിയാകുമ്പോള്‍ 130 രൂപയിലെത്തും.