അധികാരത്തില്‍ കടിച്ചു തൂങ്ങുന്നോ ? ഹര്‍ജിക്ക് രൂക്ഷവിമര്‍ശനം, തോമസ് ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

0

കൊച്ചി: കോടതി വിമര്‍ശിച്ചിട്ടും മന്ത്രി തോമസ് ചാണ്ടി പഠിച്ചില്ല. ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന നിലപാട് സ്വീകരിച്ച തോമസ് ചാണ്ടിയോട് നീതിയുടെ ഭാഷയില്‍ ‘കടക്കു പുറത്തെന്ന്’ ഹൈക്കോടതി ആക്രോശിച്ചു.
ഉച്ചയ്ക്ക് 1.45ന് വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന നിലപാടാണ് മന്ത്രി തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ സ്വീകരിച്ചത്.
മന്ത്രിയെന്ന നിലയില്‍ കോടതിയെ സീപിക്കുന്നത് അനുചിതമാണെന്ന അഭിപ്രായപ്പെട്ട കോടതി ഹര്‍ജി പിന്‍വലിക്കുന്നുണ്ടോയെന്ന് നേരത്തെ ആരാഞ്ഞിരുന്നു. കുട്ടനാട്ടിലെ റിസോര്‍ട്ട് ഭൂമി നികത്തിയതില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകനും ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി നിലനില്‍ക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച ഡിവിഷന്‍ ബഞ്ച്, മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവാണിതെന്നു ചൂണ്ടിക്കാട്ടി. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെ ? ഇതു ഭരണഘടനാ ലംഘനമല്ലെ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ സര്‍ക്കാരിനും കനത്ത തിരിച്ചടിയായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here