നടനും എം.പിയുമായ സുരേഷ് ഗോപിയടക്കം നിരവധി പ്രമുഖര്‍ അംഗങ്ങളായ തലസ്ഥാനത്തെ സ്വകാര്യ ട്രസ്റ്റിനുകീഴിലെ ഗോശാലയിലെ 36 പശുക്കള്‍ എല്ലുംതോലുമായ നിലയില്‍.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിനുള്ള പാല്‍ നല്‍കാനെന്ന പേരിലാണ് ഗോശാല തുടങ്ങിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെയാണ് സര്‍ക്കാര്‍ ഗോശാലയ്ക്ക് അനുമതിയിരുന്നത്. എന്നാല്‍ പശുക്കള്‍ക്ക് മതിയായ സംരക്ഷണമൊരുക്കാനോ ഭക്ഷണവും വെള്ളവും ഉറപ്പുവരുത്താനോ ട്രസ്റ്റ് അംഗങ്ങള്‍ മുതിര്‍ന്നില്ല.

19 പശുക്കളും 17 കിടാങ്ങളുമടക്കം 36 പശുക്കളാണ് ടാര്‍പോളിന്‍ മൂടിയ ഷെഡ്ഡില്‍ കഴിയുന്നത്. ഇതുതന്നെ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. പരാതി ലഭിച്ചതോടെ ഇന്നലെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗോശാല സന്ദര്‍ശിച്ചിരുന്നു.

സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ പശുക്കളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here