ചെര്‍പ്പുളശ്ശേരി: തിരുവാഴിയോട് തിരുനാരായണപുരം ഉത്രത്തില്‍ കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി കിണറ്റില്‍ വീണു ചരിഞ്ഞു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. എഴുന്നള്ളിപ്പ് കഴിഞ്ഞ് രാത്രി തിരിച്ചു കൊണ്ടുപോകുന്നതിനിടെയാണ് വിരണ്ടോടിയ ആന അബദ്ധത്തില്‍ കിണറ്റില്‍ വീഴന്നത്.
ഗുരുവായൂര്‍ ശേഷാദ്രി എന്ന ആനക്കാണ് അപകടം സംഭവിച്ചത്. രാത്രി പത്തരയോടെ ക്രെയിന്‍ ഉപയോഗിച്ച് ആനയെ പുറത്തെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here