പരിശ്രമങ്ങള്‍ വിഫലം; ആനക്കാംപൊയിലില്‍ കിണറ്റില്‍ നിന്ന് രക്ഷപെടുത്തിയ ആന ചെരിഞ്ഞു

ആനക്കാംപൊയിലെ കിണറ്റിൽ നിന്നും വനംവകുപ്പ് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് അയച്ചിരുന്നെങ്കിലും അവശത കാരണം ആനക്ക് മടങ്ങാനായിരുന്നില്ല. 14 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലായിരുന്നു ഇന്നലെ ആനക്കാംപൊയിലിലെ പൊട്ടക്കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്തിയത്.

അവശത കാരണം മടങ്ങാനാവാതിരുന്ന ആനയെ പരിശോധിക്കാന്‍ രാവിലെ എത്തിയ വനപാലകരാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ വീണപ്പോൾ ഉണ്ടായ ഗുരുതരപരിക്ക് ആണ് ആനയുടെ മരണകാരണമെന്ന് വനപാലകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here