നെയ്യാറ്റിന്‍കരയില്‍ രണ്ടാം പാപ്പാനെ ആന കുത്തിക്കൊന്നു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. രണ്ടാം പാപ്പാന്‍ വിഷ്ണുവാണ്(26) ആനയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ആനയെ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.

കൊല്ലം പാരിപ്പള്ളി സ്വദേശിയാണ് വിഷ്ണു. ഇന്ന് വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. പെട്ടെന്ന് പ്രകോപിതനായ ആന വിഷ്ണുവിനെ കൊമ്ബില്‍ കുത്തിയെടുത്ത് എറിയുകയായിരുന്നു. വിഷ്ണുവിനെ ആക്രമിച്ച ശേഷം ഓടിപ്പോയ ആനയെ ഏറെ ശ്രമപ്പെട്ടാണ് നാട്ടുകാരും പാപ്പാന്‍മാരും ചേര്‍ന്ന് തളച്ചത്. ആയയില്‍ ക്ഷേത്രം വകയായ ഗൌരിനന്ദന്‍ എന്ന ആനയാണ് പാപ്പാനെ കുത്തിക്കൊന്നത്. ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ പുരയിടത്താണ് പതിവായി ആനയെ കെട്ടുന്നത്. ഇന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതിന് ഇടയിലായിരുന്നു സംഭവം. പെട്ടെന്ന് പ്രകോപിതനായ ആന, പാപ്പാനെ ആക്രമിക്കുകയായിരുന്നു. ആനയുടെ കുത്തേറ്റ വിഷ്ണു തല്‍ക്ഷണം മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here