കൊച്ചി: മരടിലെ അനധികൃത ഫഌറ്റുകളില്‍ താമസിക്കുന്നവര്‍ക്കു മുന്നില്‍ എല്ലാവഴികളും അടയുകയാണ്. നോട്ടീസ് നല്‍കിയതിനു പിന്നാലെ രാവിലെ അഞ്ചിന് വൈദ്യുതി വിച്ഛേദിച്ചു. പിന്നാലെ ജലവിതരണവും നിര്‍ത്തി. ശക്തമായ പ്രതിഷേധമാണ് ഫഌറ്റിലെ താമസക്കാര്‍ നടപടികള്‍ക്കെതിരെ ഉയര്‍ത്തുന്നത്. നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് അവര്‍ ആരോപിച്ചു.

കനത്ത പോലീസ് കാവലില്‍ ഇന്നു പുലര്‍ച്ചെ മൂന്നിനാണ് വൈദ്യൂതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എത്തിയത്. നാലു സംഘങ്ങളായി തിരിഞ്ഞ് ഒരേസമയം എല്ലാ ഫഌറ്റ് സമുച്ചയങ്ങളിലെയും വൈദ്യുതി വിച്ഛേദിച്ചു. ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമായി.

രാവിലെ നടക്കാനിറങ്ങിയവരടക്കം പലരും ലിഫ്്റ്റുകളില്‍ കുടുങ്ങിയതായും പറയുന്നു. പിന്നീട് ജനറേറ്റര്‍ ഉപയോഗിച്ചാണ് ഇവരെ താഴെ ഇറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here