ത്രിപുര, മേഘാലയ, നാഗാലാന്റ്; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

0
5

ഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുക; ഫെബ്രുവരി 18ന്. മേഘാലയിലും നാഗാലാന്റിലും 27നും. മൂന്നു സംസ്ഥാനനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് മൂന്നിന് അറിയാം. കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ.ജ്യോതിയാണ് ഇക്കാര്യം അറിയിച്ചത്. മേഘാലയില്‍ മാര്‍ച്ച് ആറിനും നാഗാലാന്‍ഡില്‍ മാര്‍ച്ച് 13നും ത്രിപുരയില്‍ മാര്‍ച്ച് 14നും നിലവിലെ സര്‍ക്കാരുകളുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം. ഇന്നു മുതല്‍ ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരും.

LEAVE A REPLY

Please enter your comment!
Please enter your name here