കൊൽക്കത്ത: രാജ്യം ഉറ്റുനോക്കിയ നിയമസഭാ തെരഞ്ഞെടുപ്പ് ആയിരുന്നു പശ്ചിമ ബംഗാളിൽ ഇത്തവണ നടന്നത്. എട്ടു ഘട്ടമായിട്ട് ആയിരുന്നു പശ്ചിമബംഗാളിൽ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ ബംഗാൾ പിടിച്ചെടുക്കാൻ അരയും തലയും മുറുക്കിയാണ് ബി ജെ പി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നാൽ, രണ്ടും കൽപിച്ചായിരുന്നു മമത ബാനർജി തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്വന്തം മണ്ഡലമായ ഭബാനിപുർ വിട്ടാണ് മമത ബാനർജി നന്ദിഗ്രാമിൽ അഭിമാനപോരാട്ടത്തിന് ഇറങ്ങിയത്. വിമതനായ സുവേന്ദു അധികാരിയാണ് ഇവിടെ ബി ജെ പി സ്ഥാനാർത്ഥിയായി എത്തിയത്.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ സുവേന്ദു അധികാരി ആയിരുന്നു നന്ദിഗ്രാം മണ്ഡലത്തിൽ മുന്നിൽ നിന്നത്. എന്നാൽ, വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ 2700 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു മമത ബാനർജി. ഏതായാലും നന്ദിഗ്രാം മണ്ഡലത്തിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.

അതേസമയം, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയത്തിലേക്ക് മുന്നേറുകയാണ്. ആകെയുള്ള മണ്ഡലങ്ങളിൽ 211 സീറ്റുകളിലാണ് തൃണമൂൽ കോൺഗ്രസ് മുന്നേറുന്നത്. ഇതിൽ ഒരു സീറ്റിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചിരിക്കുകയാണ്. അതേസമയം, 77 സീറ്റുകളിൽ മാത്രമാണ് ബി ജെ പി മുന്നേറുന്നത്. ഇതിൽ ഒരു സീറ്റിൽ ബി ജെ പി വിജയം ഉറപ്പിച്ചു. സംസ്ഥാത്തെ ആകെ 294 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

അസമിൽ ബിജെപി തുടർഭരണം ഉറപ്പിക്കുകയാണ്. കോൺഗ്രസിനെ പിന്നിലാക്കി ലീഡ് നിലയിൽ ബിജെപി ബഹുദൂരം മുന്നിലാണ്. 15 വർഷത്തെ കോൺഗ്രസ് ഭരണത്തിന് വിരാമമിട്ടാണ് 2016 ബിജെപി അസമിൽ സർക്കാർ രൂപീകരിക്കുന്നത്. ഇത്തവണയും ബിജെപി അധികാരത്തിലെഴുതിയിൽ അസമിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പുതിയ അധ്യയമായിരിക്കും കുറിക്കുക.അസമിൽ ബിജെപി സർക്കാർ രൂപീകരണം ഉറപ്പായതായി മുഖ്യമന്ത്രി ശർബാനന്ദ സോനോവാലും പ്രതികരിച്ചു

ചെന്നൈയിലെ ഭണസിരാ കേന്ദ്രമായ സെന്റ് ജോർജ്ജ് ഫോർട്ടിലെ അധികാര കസേര ഒടുവിൽ എം‌.കെ സ്റ്റാലിൻ എന്ന രാഷ്ട്രീയക്കാരൻ കരസ്ഥമാക്കി. സ്റ്റാലിൻ നയിച്ച ഡിഎംകെ സഖ്യം 10 ​​വർഷം പ്രതിപക്ഷത്ത് ഇരുന്ന ശേഷമാണ് അധികാരത്തിൽ തിരിച്ചെത്തുന്നത്. അന്തരിച്ച മുൻമുഖ്യമന്ത്രി കലൈഞ്ജർ എം കരുണാനിധിയുടെ മകൻ കടുത്ത പോരാട്ടത്തിനൊടുവിൽ മുഖ്യമന്ത്രി ഇ പളനിസാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ സഖ്യത്തെ തോൽപ്പിച്ചാണ് അധികാരം പിടിച്ചത്.

അഴിമതി കേസിൽ 2017 ഫെബ്രുവരിയിൽ ശശികല ജയിലിൽ അടയ്ക്കപ്പെട്ടതിനു പിന്നാലെയാണ് ഇപിഎസ് മുഖ്യമന്ത്രിയായത്. അധികാരത്തിലേറി ഏതാനും ആഴ്ചകൾക്കുള്ളിൽ അദ്ദേഹത്തിന്റെ സർക്കാർ നിലംപൊത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പോലും പ്രവചിച്ചിരുന്നത്. എന്നാൽ, തന്റെ കാലാവധി പൂർത്തിയാക്കി പാർട്ടിയെ ഒറ്റക്കെട്ടായി ഒപ്പം നിർത്താൻ അദ്ദേഹത്തിനു സാധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here