തിരുവനന്തപുരം: സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിലാണ് നടപടി.

മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പരാമര്‍ശത്തിനെതിരെ യു.ഡി.എഫ്, ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് പരാതിയില്‍ വിശദീകരണം തേടിയ കാര്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രി പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് ബോധ്യപ്പെടണമെന്നും ഇക്കാര്യം മുഖ്യമന്ത്രി നേരിട്ട് രേഖാമൂലം വിശദീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here