ഒളിവിലുള്ള എൽദോസ് കേസിലെ പ്രധാന സാക്ഷിക്ക് അയച്ച സന്ദേശങ്ങൾ പുറത്ത്

തിരുവനന്തപുരം | ‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്‍റെ കുടുംബവും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി തരും …’ ബലാത്സംഗ കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ. അയച്ച സന്ദേശങ്ങൾ പുറത്ത്.

പോലീസ് കേസ് എടുത്തതിനു പിന്നാലെ എൽദോസ് ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ച്ച കോടതി പരിഗണിക്കുന്നതിനിടെയാണ് പരാതിക്കാരിയായ അധ്യാപികയുടെ സുഹൃത്തായ പ്രധാന സാക്ഷിക്ക് അടച്ച സന്ദേശങ്ങൾ പുറത്തു വന്നത്.

”ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്‍റെ കുടുംബവും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവെന്‍റെ കൂടെയുണ്ടാകും” എന്നാണ് സന്ദേശം.. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.10നാണ് സന്ദേശം ലഭിച്ചത്.

അതേസമയം കേസിലെ പരാതിക്കാരി കോവളം മുന്‍ എസ്.എച്ച്.ഒയ്ക്കെതിരെ കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജില്ലാം ക്രൈംബ്രാഞ്ചിന് പരാതി നല്‍കി.

eldos Kannapillil messages to the witness out

LEAVE A REPLY

Please enter your comment!
Please enter your name here