പോലീസിന്റെ അടിയില്‍ സി.പി.ഐ എം.എല്‍.എയുടെ കൈ ഒടിഞ്ഞു

0

കൊച്ചി: ഡി.ഐ.ജി ഓഫീസിലേക്കു സി.പി.ഐ നടത്തിയ മാര്‍ച്ചിനുനേരെയുണ്ടായ പോലീസ് നടപടിയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ കൈ ഒടിഞ്ഞു. ഇടതു കൈയുടെ എല്ലിനാണ് പൊട്ടലുള്ളത്.

ലാത്തിയടി ഏറ്റ എം.എല്‍.എയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അതിനിടെ, ലാത്തിചാര്‍ജില്‍ പങ്കെടുത്ത പോലീസുകാരും ആശുപത്രിയില്‍ ചികിത്സ തേടി. വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here