കാഠ്മണ്ഡു: നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ തങ്ങിയ എട്ട് മലയാളി വിനോദസഞ്ചാരികള്‍ മരിച്ച നിലയില്‍. വിനോദ സഞ്ചാര യാത്രയ്ക്കുപോയ 15 അംഗത്തില്‍പ്പെട്ട തിരുവനന്തപുരത്തെ രണ്ടു കുടുംബങ്ങളാണ് മരണമടഞ്ഞത്. ഇവരെ ഹെലികോട്പര്‍വഴി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തണുപ്പകറ്റാന്‍ മുറിയില്‍ ഉപയോഗിച്ച ഗ്യാസ് ഹീറ്ററിലൂടെ ഉണ്ടായ അപകടത്തില്‍ ശ്വാസം മുട്ടിയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രബിന്‍ കുമാര്‍ (39), ശരണ്യ (34), രഞ്ജിത് കുമാര്‍ ടി.ബി (39), ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9), അഭിനവ് സൂര്യ (9), അഭി നായര്‍ (7), വൈഷ്ണവ് രജ്ഞിത് (2) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് ഇവര്‍.

തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് 15 അംഗ സംഘം റിസോര്‍ട്ടില്‍ എത്തിയത്. നാലു മുറികളാണ് ഇവര്‍ ബുക്ക് ചെയ്തിരുന്നത്. ചൊവ്വാഴ്ച രാവിലെ സംഘത്തിലെ മറ്റുള്ളവരാണ് ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here