തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തലവരിപ്പണം വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ എഡ്യൂ വിജില്‍ പദ്ധതിയുമായി വിജിലന്‍സ്. എഡ്യു വിജിലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കുലര്‍ അയച്ചു. അധ്യാപക നിയമനത്തിനു പണം വാങ്ങുന്നതും കുറ്റകരമാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളേയും കോളജുകളേയും അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here