തിരുവനന്തപുരം: ബാലപീഡനം പുറത്തുകൊണ്ടുവന്ന തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി പ്രതിപക്ഷം നിയമസഭയില്‍. വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പലതവണ നേര്‍ക്കുനേര്‍ വരുകയും ചെയ്തു.

ഉന്നത ഇടപെടല്‍ മൂലം പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പോലീസും ആഭ്യന്തരവകുപ്പും ഏത് കൊള്ളരുതായ്മയ്ക്കും കൂട്ടുനില്‍ക്കുന്നുവെന്നതിന്റെ ഉദാഹരണമാണിത്. ഇരകളെ സഹായിക്കുന്നവരെ ദ്രോഹിക്കാനാണ് ശ്രമമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ ഡി.ജി.പിയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മേലുദ്യോഗസ്ഥരോട് ആലോചിക്കാതെയാണ് അറസ്റ്റ് നടന്നിട്ടുള്ളത്. അറസ്റ്റിന്റെ നിയമവശങ്ങള്‍ പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here