തിരുവനന്തപുരം: കേന്ദ്ര ഏജന്‍സിയെ വിമര്‍ശിക്കുന്ന ശബ്ദരേഖയില്‍ വ്യക്തയ്ക്ക് ശ്രമിക്കാതെ ജയില്‍ വകുപ്പും പോലീസും. സ്വപ്ന സുരേഷിന്റെ ശബ്ദമാണെന്ന് ഉറപ്പിക്കാനാവുന്നില്ലെന്നാണ് ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉറവിടം കണ്ടെത്തണമെന്ന് ജയില്‍ വകുപ്പിന്റെ ആവശ്യത്തില്‍ അന്വേഷണം തുടങ്ങാന്‍ പൊലീസും തയാറായിട്ടില്ല.

നാലരമാസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സ്വപ്നയുടേ പേരില്‍ ഗുരുതര ആരോപണം അടങ്ങിയ ശബ്ദരേഖ പുറത്ത് വന്നിട്ട് രണ്ടാം ദിവസമാണ്. പക്ഷെ അത് ആരുടേതാണെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല, അതിനുള്ള ശ്രമവുമില്ല

പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ജയില്‍ ഡി.ഐ.ജി ഇന്നലെ പറഞ്ഞത് ഇതായിരുന്നു. ശബ്ദം സ്വപ്നയുടേത് തന്നെ. എന്നാല്‍ അദേഹം ജയില്‍ മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് സ്വപ്നയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ലെന്നാണ്. തന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് മാത്രമാണ് സ്വപ്നയുടെ മൊഴി. എപ്പോള്‍, ആരോട് പറഞ്ഞെന്ന് ഉറപ്പിക്കാനാവുന്നില്ലാത്തതിനാല്‍ പൊലീസ് അന്വേഷണത്തിലൂടയേ സ്വപ്നയുടേതാണോയെന്ന് സ്ഥിരീകരിക്കാനാവൂവെന്നും പറയുന്നു. എന്നാല്‍ സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി കത്തുനല്‍കി. ജയില്‍ ഡി.ജി.പിക്കാണ് എന്‍ഫോഴ്സ്മെന്റ് കത്തു നല്‍കിയത്. 


LEAVE A REPLY

Please enter your comment!
Please enter your name here