കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്നു വ്യക്തമാക്കുന്ന സന്ദീപ് നായരുടെ കത്ത് പുറത്ത്. ജില്ലാ ജഡ്ജിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്താണ് പുറത്തുവന്നിട്ടുള്ളത്. ഉന്നത നേതാവിന്റെ മകന്റെ പേരുകൂടി പറയാന്‍ ആവശ്യപ്പെട്ടുവെന്നും കത്തില്‍ പറയുന്നു. പേരു പറഞ്ഞാല്‍ ജാമ്യം ലഭിക്കാന്നതില് അടക്കം സഹായിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം കസ്റ്റംസ് സംഘം സന്ദീപ് നായരെ ഡോളര്‍ കടത്ത് കേസില്‍ പ്രതി ചേര്‍ത്തിരുന്നു. കേസില്‍ അറസ്റ്റിനുള്ള അനുമതിയും ലഭിച്ചിരുന്നു.
Home Current Affairs Crime മുഖ്യമന്ത്രിയുടെ പേരു പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് സന്ദീപും, ജഡ്ജിക്കെഴുതിയ കത്ത് പുറത്ത്