ഡല്‍ഹി: നാലു ദിവസം ചോദ്യം ചെയ്തു. ഒടുവില്‍ അനധികൃത പണമിടപാട് കേസില്‍ കോണ്‍ഗ്രസിന്റെ കര്‍ണാടക മുന്‍മന്ത്രി ഡി.കെ. ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച ശിവകുമാര്‍ നെഞ്ചു വേദനയെ തുടര്‍ന്ന് പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നു. അറസ്റ്റിനെതിരെ കര്‍ണാടകത്തില്‍ വ്യാപക പ്രതിഷേധം.

ചോദ്യം ചെയ്യലില്‍ ഡി.കെ. ശിവകുമാര്‍ നല്‍കിയ ഉത്തരങ്ങള്‍ തൃപ്തികരമല്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരത്തെ തീഹാര്‍ ജയിലേക്ക് അയക്കുന്നത് തടയാനുള്ള തീവ്രശ്രമം മറ്റൊരു കേസില്‍ പുരോഗിമിക്കുകയാണ്. അതിനിടെയാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയെ തടയാന്‍ ശ്രമിച്ച കര്‍ണാടകത്തിലെ ശക്തനായ നേതാവു കൂടി അഴിക്കുള്ളിലാകുന്നത്.

ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. വൈദ്യപരിശോധനക്ക് ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ എത്തിച്ച ശിവകുമാര്‍ ആശുപത്രിയില്‍ തുടരുകയാണ്. ശിവകുമാറിന് നെഞ്ചുവേദനയും താഴ്ന്ന രക്തസമ്മര്‍ദ്ദവും അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധമാണ് ഇന്നലെ രാത്രി മുതല്‍ ഉയരുന്നത്. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്നും പ്രതിഷേധം നടത്തും. ജനതാദള്‍ എസും പ്രതഷേഖധവുമായി രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here