കൊച്ചി: റെക്കോര്‍ഡ് വേഗത്തില്‍ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായി. പാലാരിവട്ടം പാലത്തിന്റെ അവസാന പരിശോധനയ്ക്കെത്തിയ മെട്രോമാന് ഇ. ശ്രീധരന്, ഇത് ഡി.എം.ആര്.സിയുടെ വേഷമണിഞ്ഞുള്ള അവസാന പരിശോധനയാണെന്നും പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പയില് മത്സരിക്കുന്നതിനു മുമ്പ് ഡി.എം.ആര്.സിയിലെ ചുമതലകളില്‍ നിന്ന് രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനിയും മേല്നോട്ടങ്ങള് വഹിക്കുമെങ്കിലും അതിന് ഇപ്പോഴുള്ള കുപ്പായമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മ്മാണം പുര്‍ത്തിയാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിയെയും മറ്റുള്ളവരെയും അഭിനന്ദിക്കാനും ശ്രീധരന് മറന്നില്ല. രണ്ടു ദിവസത്തിനകം പദ്ധതി കൈമാറും.