തിരുവനന്തപുരം: ഒരു പണിയും തുടങ്ങാന്‍ സാധിക്കാത്തതിനാലാണ് ഡി.എം.ആര്‍.സിയുടെ ഓഫീസുകള്‍ പൂട്ടാന്‍ തീരുമാനിച്ചതെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടു മാത്രമാണ് ഡി.എം.ആര്‍.സി. ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കി. ശരിയാക്കാം എന്നു പറഞ്ഞതല്ലാതെ മുഖ്യമന്ത്രി നടപടികളൊന്നും സ്വീകരിച്ചില്ല. പദ്ധതിയില്‍ നിന്ന് പിന്മാറും മുമ്പ് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും ലഭിച്ചില്ലെന്നും ഇ. ശ്രീധരന്‍ ആരോപിച്ചു.
കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ വീഴ്ച വരുത്തി. നഷ്ടം സഹിച്ചാണ് ഡി.എം.ആര്‍.സിയുടെ ഓഫീസുകള്‍ പ്രവര്‍ത്തിച്ചത്. പ്രതിമാസം 16 ലക്ഷം രൂപ വരെ ചെലവായിരുന്നു. ഈ മാസത്തോടെ ഓഫീസുകള്‍ പൂര്‍ണമായും അടയ്ക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here