ഇ.പി. ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു, വ്യവസായം ലഭിക്കും

0

തിരുവനന്തപുരം: ഇ.പി. ജയരാജന്‍ മന്ത്രിസഭയില്‍ മടങ്ങിയെത്തി. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവച്ച ജയരാജന്‍ ചൊവ്വാഴ്ച രാവിലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.

രാജിവച്ച് 22 മാസത്തിനുശേഷമായിരുന്നു തിരിച്ചുവരവ്. ഇതോടെ മന്ത്രിമാരുടെ എണ്ണം 20 ആയി. സത്യപ്രതിജ്ഞയ്ക്കുശേഷം ജയരാജന്‍ കൂടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗം നടക്കും. വകുപ്പുകളുടെ പുന:സംഘടന ഗവര്‍ണറെ അറിയിച്ച് വിജ്ഞാപനം ഇറക്കും. വ്യവസായ വകുപ്പ് തന്നെയാണ് ജയരാജന് ഇക്കുറിയും ലഭിക്കുക. പ്രതിപക്ഷം സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here