ഇടുക്കിയില്‍ നീരൊഴുക്ക് കുറഞ്ഞു തുടങ്ങി, ബസ് സ്റ്റാന്‍ഡ് തകര്‍ന്നു, പാലവും അപകടത്തില്‍

0

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. ഡാമിലേക്കുള്ള നീരൊഴുക്കിലും ചെറിയ കുറവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍, പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തില്‍ തല്‍ക്കാലം കുറവ് വരുത്തേണ്ടതില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

ചെറുതോണി ബസ് സ്റ്റാന്‍ഡ് തകര്‍ന്നു. ആറടി താഴ്ചയില്‍ ബസ് സ്റ്റാന്‍ഡില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. പാലത്തിന്റെ സ്ഥിതിയും അപകടാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

ഡാമിന്റെ അഞ്ചു ഷട്ടറുകളും തുറന്നിട്ടും പെരിയാറിന്റെ തീരത്ത് കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ഒരടിയോളം മാത്രം വെള്ളമേ കൂടുതലായി ഉയര്‍ന്നിട്ടുള്ളൂ. മുഖ്യമന്ത്രി രാവിലെ വെള്ളപ്പൊക്ക ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു. പ്രതിപക്ഷ നേതാവ്, ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘം അദ്ദേഹത്തോടൊപ്പമുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. മിക്ക ജില്ലകളിലെയും ശുദ്ധജല വിതരണം, വൈദ്യുതി വിതരണം തുടങ്ങിയവ നിലച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here