കുടിവെള്ളവുമായി മുംബൈയില്‍ ഐ.എന്‍.എസ് ദീപക്, തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിന്‍

0

മുംബൈ: എട്ടു ലക്ഷം ലിറ്റര്‍ കുടിവെള്ളവുമായി ഐ.എന്‍.എസ്. ദീപക് ഞായറാഴ്ച കൊച്ചിയിലെത്തും. തമിഴ്‌നാട്ടില്‍ നിന്ന് 6.8 ലക്ഷം ലിറ്റര്‍ കുടിവെള്ളം ദക്ഷിണ റെയില്‍വേ തലസ്ഥാനത്ത് എത്തിക്കും.

പ്രളയ ബാധിത പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് നടപടി. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച കുടിവെള്ളം ഈറോഡില്‍ നിന്ന് ദിണ്ടിഗല്‍, മധുര, തിരുനെല്‍വേലി വഴിയാണ് തിരുവനന്തപുരത്ത് എത്തിക്കുന്നത്. ഒരു ലക്ഷം ലിറ്റര്‍ കുടിവെള്ളം പാറശാല പ്ലാന്റില്‍ നിന്നും എത്തിക്കും.

സഹായ ഉപകരണങ്ങളും ഭക്ഷണങ്ങളുമായി ശനിയാഴ്ച പ്രത്യേക ട്രെയിനും കേരളത്തിലെത്തും. കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് പ്രളയ രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ഉപകരണങ്ങളും സജ്ജീകരണങ്ങളും ഒരുക്കി. 25 മോട്ടോര്‍ ബോട്ടുകളും ഒന്‍പത് സാധാബോട്ടും അനുവദിച്ചു. ലൈഫ് ജാക്കറ്റ്, റെയിന്‍കോട്ടുകള്‍, ലൈഫ്‌ബോയ, ഗം ബൂട്ട്, 1500 ഭക്ഷണ പാക്കറ്റുകള്‍ എന്നിവയും വെളളിയാഴ്്ച എത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here