11 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച നാലുപേര്‍ പിടിയില്‍

0

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പതിനൊന്ന് കിലോ സ്വര്‍ണ്ണവുമായി നാലുപേര്‍ പിടിയില്‍. നാല് കോടി പതിനഞ്ച് ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണ്ണമാണ് ഡി.ആര്‍.ഐ ഇന്നു രാവിലെ പിടിച്ചെടുത്തത്.

കണ്ണൂര്‍ മൊകേരി സ്വദേശി അംസീര്‍, വയനാട് പൊഴുതാന സ്വദേശി അര്‍ഷാദ്, കോഴിക്കോട് പുതുപ്പാടി സ്വദേശി അബ്ദുള്ള, ബെംഗളൂരു സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പിടിയിലായത്. മൈക്രോവേവ് അവന്‍, മിക്‌സി, ചിക്കന്‍ കട്ടിങ്ങ് മെഷീന്‍ എന്നിവയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here