ഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗങ്ങളെ എതിര്‍ത്ത് ബി.ജെ.പി. അംഗങ്ങളും രംഗത്തു വന്നു. ലോക്‌സഭയുടെ നടുത്തളത്തില്‍ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും.

ഉച്ചയ്ക്ക് രണ്ടിന് സഭ ചേര്‍ന്നപ്പോഴാണ് നാടകീയ രംഗങ്ങള്‍. ബി.ജെ.പി എം.പിമാര്‍ തന്നെ കൈയേറ്റം ചെയ്തുവെന്ന് രമ്യ ഹരിദാസ് സ്പീക്കരോടു പരാതിപ്പെട്ടു. ബി.ജെ.പി അംഗങ്ങളായ ജസ്‌കൗണ്‍ മീണ, ശോഭ കരന്തലജെ എന്നിവരുടെ നേതൃത്വത്തില്‍ തന്നെ കൈയേറ്റം ചെയ്‌തെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. രേഖാമൂലം പരാതി നല്‍കിയ രമ്യാ ഹരിദാസ് സ്പീക്കര്‍ക്കു മുന്നില്‍ കാര്യങ്ങള്‍ വിവരിച്ച് പൊട്ടിക്കരയുകയും ചെയ്തു.

സ്പീക്കറുടെ ഡയസിലേക്കു നീങ്ങുന്നതിനിടെയാണ് രമ്യാ ഹരിദാസിനെ തടഞ്ഞതെന്നാണ് ബി.ജെ.പി. അംഗങ്ങളുടെ പക്ഷം. മൂന്നു മണിക്കു സഭ വീണ്ടും ചേര്‍ന്നപ്പോള്‍ പ്രതിഷേധം തുടര്‍ന്നതിനാല്‍, നാലു മണിവരെ വീണ്ടും സഭ നിര്‍ത്തിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here