ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് ഓഡിനന്‍സ്, സമരം നിര്‍ത്തി കെ.ജി.എം.ഒ.എ, പ്രതിഷേധം തുടരും

തിരുവനന്തപുരം | ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തും. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരും. പ്രധാന ആശുപത്രികളില്‍ പോലീസ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കാനും കൊട്ടാരക്കരയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.

2021ലെ കേരള ആരോഗ്യരക്ഷ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (ആക്രമവും സ്വത്തിനുള്ള നാശവും തടയല്‍) നിയമം കൂടുതല്‍ കര്‍ശനമായി നടപ്പാക്കുന്നതിനാണ് ഭേദഗതി കൊണ്ടുവരുന്നത്. ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ സമരം തുടരേണ്ടതില്ലെന്ന് കെ.ജി.എം.ഒ.എ തീരുമാനിച്ചു. എന്നാല്‍, തൊഴിലിടങ്ങളിലെ സുരക്ഷ പൂര്‍ണമായും ഉറപ്പാക്കുന്നതുവരെ വി.ഐ.പി. ഡ്യുട്ടികള്‍ ബഹിഷ്‌കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here