ശബരിമല: ഗ്യാലറിക്കുവേണ്ടി കളിക്കരുതെന്ന് പോലീസിനോട് ഹൈക്കോടതി

0

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന പ്രക്ഷോഭത്തില്‍ പോലീസ് ആരംഭിച്ച വ്യാപക അറസ്റ്റിനെ വിമര്‍ശിച്ച് ഹൈക്കോടതി. സംഘര്‍ഷങ്ങളില്‍ അക്രമം നടത്തിയവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂവെന്നും ഗ്യാലറിക്കുവേണ്ടി കളിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

ഭക്തരുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് നടപടിക്രമങ്ങള്‍ പാലിക്കാതെ പോലീസ് ഭക്തരെ അറസ്റ്റു ചെയ്യുകയാണെന്ന് ആരോപിച്ച് ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാറും പമ്പ സ്വദേശി സുരേഷ് കുമാറും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുളള നിര്‍ദേശം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here