ഹസ്തദാനം ചെയ്ത് ഇരുവരും ചരിത്രത്തിലേക്ക്… ലോകം ഉറ്റ് നോട്ടി ട്രംപ് കിം കൂടിക്കാഴ്ച

0

സിംഗപ്പൂര്‍: പരസ്പരം ഹസ്തദാനം ചെയ്ത് ഇരുവരും ചരിത്രത്തിലേക്ക്. പുതിയ ബന്ധത്തിന് തുടക്കം കുറിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൂടിക്കാഴ്ച തുടങ്ങി.

സാന്റോസാ ദ്വീപിലെ കാപ്പെല്ലാ ഹോട്ടലില്‍ ഇരു നോതാക്കളും മാത്രമുള്ള 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയാണ് ആദ്യം നടന്നത്. ഈ ചര്‍ച്ച വളരെ നന്നായിരുന്നുവെന്ന് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കൂടിക്കാഴ്ചക്കു മുന്‍പായി നേതാക്കള്‍ മാധ്യമങ്ങളെ കണ്ടു. ഉത്തരകൊറിയയുടെ ആണവനിരായുധീകരണമാണ് പ്രധാന ചര്‍ച്ചാവിഷയം. നിരവധി തടസ്സങ്ങള്‍ മറികടന്നാണ് ഈ ചര്‍ച്ച വരെ എത്തിയതെന്ന് കിമ്മും അഭിപ്രായപ്പെട്ടു. ലോകം സമാധാനത്തിലേക്ക് ഉറ്റനോക്കുന്ന ചര്‍ച്ച പുരോഗമിക്കുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here