കാപ്പിറ്റോള്‍ കലാപം : ഡൊണള്‍ഡ് ട്രംപിനെ ഇംപീച്ച്‌ ചെയ്യാന്‍ ജനപ്രതിനിധി സഭയില്‍ പ്രമേയം

വാഷിംഗ്‌ടണ്‍ : കാപ്പിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ഇംപീച്ച്‌ ചെയ്യാന്‍ യു.എസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. സ്ഥാനം ഒഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ട്രംപിനെതിരെയുള്ള നീക്കം.ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ജോ ബൈഡന്‍ അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങള്‍ക്കു ശേഷം മാത്രമേ ഇംപീച്ച്‌മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമര്‍പ്പിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ ബൈഡന്റെ സ്ഥാനാരാഹോണ ചടങ്ങില്‍ വൈസ് പ്രസിഡന്റ്മൈക്ക് പെന്‍സ് പങ്കെടുക്കുമെന്ന് തീ അറിയിച്ചിട്ടുണ്ട്. ഇതിനെ ബൈഡന്‍ സ്വാഗതം ചെയ്തു. ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമായിരുന്നു.

ജനവരി 12 ബുധനാഴ്ച പ്രമേയം വോട്ടിനിടും. രണ്ട് തവണ ഇംപീച്ച്‌ചെയ്യപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്‍റ് എന്ന പദവിയിലേക്ക് ട്രംപിനെ എത്തിക്കാനാണ് ഡെമോക്രാറ്റുകളുടെ നീക്കം. ട്രംപിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും 25ാം നിയമഭേദഗതി ഉപയോഗിച്ച്‌ പുറത്താക്കാന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയവും നേരത്തെ ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ചിരുന്നു. പക്ഷെ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ഈ പ്രമേയത്തെ എതിര്‍ത്തു. ഇതിനെ തുടര്‍ന്നാണ് ഡെമോക്രാറ്റുകള്‍ ഇംപീച്ച്‌മെന്‍റ് പ്രമേയം അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here