തിരുവനന്തപുരം | പാചകവാതക വിലയില്‍ 50 രൂപ കൂടി കൂട്ടി. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. പിന്നാലെയാണ് ജനങ്ങളുടെ താളം തെറ്റുന്ന കുടുംബ ബജറ്റിനു ആക്കം കൂട്ടി വിലകൂട്ടിയത്.